വീട്ടമ്മയുടെ ചുണ്ട് തെരുവുനായ കടിച്ചെടുത്തു

ഇടുക്കി ചെമ്പകപ്പാറയില്‍ വീട്ടമ്മയുടെ ചുണ്ട് തെരുവുനായ കടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. തൈപ്പന്‍പറമ്പില്‍ മോളിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. മോളിയുടെ കീഴ്ചുണ്ട് നായ കടിച്ചെടുത്ത നിലയിലാണ്. ഇവര്‍ ഉള്‍പ്പെടെ നാലുപേരെ ഇതേ നായ ആക്രമിച്ചു. പരിക്കേറ്റവരെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top