മുബൈയില്‍ നിന്ന് അഞ്ച് പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന് റിപ്പോര്‍ട്ട്

മുബൈയില്‍ ദമ്പതികളും ബന്ധുക്കളും അടക്കം അഞ്ച് പേര്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. അഷ്ഫഖ് അഹമ്മദ് (26), ഭാര്യ, മകൾ, ബന്ധുക്കളായ മുഹമ്മദ് സിറാജ് (22), ഇജാസ് റഹ്‍മാൻ (30) എന്നിവരാണു ഐ.എസിസ്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഇവര്‍ ഇതിനായി ജൂണില്‍ രാജ്യം വിട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
ഐ എസില്‍ ചേരാനായി പോകുകയാണ്, തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നില്ല മാതാപിതാക്കളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് അഷ്റഫ് നാട്ടിലേക്ക് മൊബൈല്‍ സന്ദേശം അയച്ചിരുന്നു. അഷ്റഫിന്റെ പിതാവ് അബ്ദുള്‍ മജീദാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
മതപ്രഭാഷകനായ മുഹമ്മദ് ഹനീഫ്, അഷ്ഫാഖിനൊപ്പം സിറിയ സന്ദര്‍ശിച്ച മലയാളിയായ ഒരു സ്‌കൂള്‍ അധ്യാപകന്‍, നവി മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി, കല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് അഷ്റഫിനെ ഐഎസില്‍ ചേര്‍ത്തതെന്നാണ് പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here