Advertisement

അഗസത്യമുനിയെ തേടി ഒരു യാത്ര

August 21, 2016
2 minutes Read

അഗസ്ത്യാർകൂടം എന്നും അറിയപ്പെടുന്ന അഗസ്ത്യകൂടത്തിന്റെ ഉച്ഛിയിൽ എത്തുക ഏതൊരു സഞ്ചാരിയുടെയും സ്വപ്‌നമാണ്. കേരളത്തിന്റെ തമിഴ്‌നാടിന്റെയും അതിർത്തി പങ്കിടുന്ന അഗസ്ത്യമല, പോതിഗൈ മലൈ എന്നാണ് തമിഴ്‌നാട്ടിൽ അറിയപ്പെടുന്നത്.

ഐതീഹ്യം

ഹിന്ദുമതവിശ്വാസം അനുസരിച്ച് ആദിദൈവമായ ഭഗവാൻ ശിവൻ ഭാര്യയായ പാർവ്വതിക്ക് സിദ്ധവൈദ്യം ഉപദേശിച്ചുകൊടുത്തുവെന്നും പാർവ്വതിയിൽ നിന്നും മകനായ മുരുകൻ അത് സ്വായത്തമാക്കിയെന്നും മുരുകനിൽ നിന്നും സിദ്ധവൈദ്യശാസ്ത്രം ഹൃദ്യസ്ഥമാക്കിയ നന്ദികേശൻ തന്റെ ശിഷ്യനായ അഗസ്ത്യ മുനിക്ക് അത് പകർന്നു നൽകിയെന്നുമാണ് വിശ്വാസം.

അഗസ്താർ കൂടം ട്രെക്കങ്ങ്

ആനയും പുലിയും വിഹരിക്കുന്ന കാട്ടുപാതകളും, വഴുക്കലുള്ള കല്ലുകളും താണ്ടി മാത്രമേ അഗസ്ത്യാർകൂടത്തിൽ എത്താൻ കഴിയൂ. രണ്ട് ദിവസമാണ് ട്രെക്കിങ്ങ്. ഡിസംബർ ,ജനുവരി മാസങ്ങളിൽ ആണു ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യം. തിരുവനന്തപുരം ഫോറസ്റ്റ് ഓഫീസിൽ നിന്നു പ്രത്യേകം പെർമിഷൻ മുഖേന 100 പേർക്കാണു പ്രവേശനം. രാവിലെ 8 മണിക്ക് ബോണക്കാട് റീജിയണിലുള്ള ഫോറസ്റ്റ് ഓഫീസിൽ നിന്നു തിരിച്ച് കാൽനടയായി വൈകുന്നേരം 4 മണിക്ക് അഗസ്ത്യമലയ്ക്കു താഴെ ഉള്ള കോർട്ടേഴ്‌സിൽ എത്താം. പ്ലാസ്റ്റിക്ക്, മദ്യം തുടങ്ങിയവ കാടിനുളളിൽ കൊണ്ടു പോകാൻ അനുവദിക്കില്ല. ഒരു പകൽ മുഴുവൻ ഉള്ള യാത്ര ആയതിനാൽ പഴങ്ങളും, മറ്റ് ഭക്ഷണ സാധനങ്ങളും കയ്യിൽ കരുതാം. അഗസ്ത്യമലയ്ക്കു താഴെ ഉള്ള കോർട്ടേഴ്‌സിൽ എത്തിയതിനു ശേഷം അവിടെ രാത്രി കഴിച്ചു കൂട്ടി രാവിലെ അവിടെ നിന്ന് ഭക്ഷണവും കഴിച്ച് രാവിലെ 7 മണിക്ക് നടത്തം തുടങ്ങിയാൽ 10 മണി കഴിയുമ്പോൾ അഗസ്ത്യ പർവ്വതത്തിന് മുകളിൽ എത്താം .

കാഴ്ച്ചകൾ

ചെറുതും വലുതുമായ അനേകം മലകളും ഉയർന്ന പർവ്വതശിഖരങ്ങളും ഈ മേഖലയിൽ കാണപ്പെടുന്നു. കളമല, തിണ്ടിമല, അരിയെല്ല്, വട്ടക്കാര്, ആതാടിമല എന്നിവ അവയിൽ ചിലത്.

തിരക്ക് പിടിച്ച നഗരജിവിതത്തിൽ നിന്ന് ഒഴിഞ്ഞ് ശാന്തവും എന്നാൽ അൽപ്പം സാഹസികവുമായ ഒരു അവധിക്കാലം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും യോജിച്ച വിനോദസഞ്ചാര കേന്ദ്രമാണ് അഗസ്ത്യാർകൂടം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top