യൂബറില്‍ പോകാന്‍ യൂബര്‍ അക്കൗണ്ട് വേണ്ട !!

യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങല്‍ കൂടി. പുതിയ സേവനങ്ങല്‍ വഴി യൂബറില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യൂബറില്‍ യാത്ര ചെയ്യാനാകും. ഡയല്‍ ആന്‍ യൂബര്‍, റിക്വസ്റ്റ് എ റൈഡ് ഫോര്‍ അദേഴ്സ് എന്നിവയാണ് യൂബര്‍ പുതിയതായി അവതരിപ്പിച്ച് രണ്ട് പുതിയ സേവനങ്ങള്‍.

യൂബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കും ഈ പുതിയ സൗകര്യം ഉപയോഗിച്ച് യൂബര്‍ സവാരി നടത്താന്‍ കഴിയും.ഡയല്‍ ആന്‍ യൂബര്‍ സേവനം അസ്വദിക്കാന്‍ യൂബറിന്‍റെ സൈറ്റിലെ dial.uber.com എന്ന ലിങ്കില്‍ കയറി മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മതി,  യാത്രചെയ്യാനാകും.  മറ്റുള്ള ഒരാളിന് ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ്  റിക്വസ്റ്റ് എ റൈഡ് ഫോര്‍ അദേഴ്സ് എന്ന സേവനം ലഭ്യമാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top