ഇറാഖില്‍ 36 ഐ എസ് ഭീകരരെ തൂക്കിലേറ്റി

ഇറാഖിലെ സ്പീഷര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട പിടികൂടിയ 36ഐഎസ് ഭീകരരെ ഇറാഖ് തൂക്കിലേറ്റി. 2014ലാണ് സ്പീഷര്‍ കൂട്ടക്കൊല നടന്നത്. അന്ന് 1700പട്ടാളക്കാര്‍ കൊല്ലപ്പെട്ടിരുന്നു. തിക്രിതിലെ യുഎസ് സൈനിക ക്യാമ്പില്‍ നിന്ന് തടവിലാക്കിയ ഈ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഐഎസ്സിനെതിരെ പോരാടിയ ഷിയാ വിഭാഗത്തില്‍ നിന്നുള്ള കേഡറ്റുകളാണ് മരിച്ചത്.
കൂട്ടക്കൊലയെ തുടര്‍ന്ന് പിടിയിലായ ഭീകരര്‍ക്ക് ഫിബ്രവരിയിലാണ് വധശിക്ഷ വിധിച്ചത്. ഇതിനെതിരായ ഹര്‍ജി പ്രസിഡന്റ് തള്ളിയതോടെയാണ് ഇവരെ നസിറിയയിലെ ജയിലില്‍ തൂക്കിലേറ്റിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here