ഗംഗാ നദി കരകവിഞ്ഞു; സംസ്‌കാര ചടങ്ങുകൾ മേൽക്കൂരകളിൽ

വാരണസിയിൽ ഇപ്പോഴും തുടരുന്ന മഴയിൽ ഗംഗാനദിയിലെ ജലനിരപ്പ് ഉയർന്നു. ഇതോടെ ഗംഗാനദീ തീരത്ത് നടത്തിവരുന്ന മരണാനന്തര കർമ്മങ്ങൾ തൊട്ടടുത്ത പ്രദേശങ്ങളിലെ മേൽക്കൂരകളിലേക്ക് മാറ്റി.
ഗംഗാനദീ തീരത്തും സംസ്‌കാരക്രിയകൾ നടത്താറുള്ള മണ്ഡപങ്ങളിലും വെള്ളം കയറിയതിനാലാണ് പരിസരത്തെ കെട്ടിടങ്ങളുടെ മുകളിൽ സംസ്‌കാര ചടങ്ങുകൾ നടത്തേണ്ടി വരുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ വക്താവ് ശൈലേന്ദ്ര പാണ്ഡെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here