വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ; മനേക ഗാന്ധിക്ക് മലയാളികളുടെ പ്രതിഷേധ പണി

പിന്നിൽ ടീം കേരള സൈബര്‍  വാരിയേഴ്‌സ്

തിരുവനന്തപുരത്ത് 65കാരിയായ വീട്ടമ്മയെ അമ്പതോളം തെരുവ് നായ്ക്കൾ കടിച്ചുകീറി കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗാവകാശ സംഘടനയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പീപ്പിള്‍സ് ഫോർ അനിമല്‍സ് ഇന്ത്യ ഡോട്ട് ഒർഗ് എന്ന വെബ്‌സൈറ്റാണ് ടീം കേരള സൈബര്‍ വാരിയേഴ്സ് എന്ന ഗ്രൂപ്പ് ഹാക്ക് ചെയ്തത്.

Hacked2 സൈറ്റിന്‍റെ ഉൾപ്പേജുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. തെരുവ് നായ മുക്തമായ രാജ്യം വേണമെന്ന് ടീം കേരള സൈബര്‍  വാരിയേഴ്‌സ് ആവശ്യപ്പെട്ടു.  ഹാക്കിംഗിന് ഇരയായ പേജുകളിൽ ആർട്ടിക്കിൾസ്, എൻ ജി ഒ എന്നീ സെക്ഷനുകളാണ് ഉൾപ്പെടുന്നത്. വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടതിന്റെ വാർത്താക്ലിപ്പിംഗ് ഇവിടെ സൈബർ വാരിയേഴ്‌സ് പതിച്ചിട്ടുണ്ട്.

WEBSITE-PFA-HACKED

ഈ ഗ്രൂപ് നേരത്തെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിൽ ജനരോഷം ശക്തവും വ്യാപകവുമാണ്.  മനേകാ ഗാന്ധിയുടെ ഇത് സംബന്ധിച്ച പ്രസ്താവനകളാണ് മലയാളികളെ കൂടുതൽ ചൊടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top