Advertisement

പൂച്ചകളിലെ സാമ്രാട്ട്

August 23, 2016
Google News 0 minutes Read

ഒരു കാലത്ത് പേര്‍ഷ്യക്കാരന്‍ എന്ന് പറഞ്ഞാല്‍ ഒരു നിലയും വിലയും ഒക്കെയായരുന്നു അല്ലേ? ലോകം ഒരു കൈക്കുമ്പിളിലേക്ക് ചുരുങ്ങിയപ്പോള്‍ ആ വിലയൊക്കെ കുറഞ്ഞു. എന്നാല്‍ പേരിലെ ഈ പേര്‍ഷ്യന്‍ പേര് ഇന്നും ആ ആഢംബരത്തില്‍ കാക്കുന്ന ഒരാളുണ്ട്. മനുഷ്യനല്ല കേട്ടോ. ഇതൊരു പാവം പൂച്ചയാണ്. ഈ പാവത്തരം ഒന്നും അതിന്റെ കെട്ടിലും മട്ടിലും ഇല്ലെന്ന് മാത്രം. പേര്‍ഷ്യന്‍ പൂച്ചയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഒരിനം വളര്‍ത്തുപൂച്ചയാണിത്. നീണ്ട രോമങ്ങളും, വട്ടമുഖവും, പതിഞ്ഞ മൂക്കുമാണ് ഇതിന്റെ പ്രത്യേകത. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ഈ പൂച്ച വളര്‍ത്തുമൃഗങ്ങളുടെ ലോകത്ത് പ്രശസ്തരാണ്. 2015ല്‍ ലോകത്തെ രണ്ടാമത്തെ ബ്രീഡ് ഇനമായി തെരഞ്ഞെടുത്തത് പൂച്ചയിലെ ഈ ഇനത്തെയാണ്.  1871 ല്‍ നടന്ന ക്യാറ്റ് ഷോയിലാണ് ഈ പൂച്ച ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്.

കോട്ടയം നാഗമ്പടം മൈതാനിയില്‍ സെപ്തംബര്‍ രണ്ട് മുതല്‍ 15 വരെ നടക്കുന്ന ഫ്ളവേഴ്സ് ഒാണം എക്സ് പോയില്‍ പൂച്ചകളുടെ ലോകത്തെ ഈ താരവും എത്തുന്നുണ്ട്.

EXPO_ cat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here