കുഷ്ഠ രോഗത്തിന് മരുന്ന്. ഇന്ത്യയ്ക്കിത് അഭിമാന നിമിഷം.

കുഷ്ഠരോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ വികസിപ്പിച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയുടെ സ്ഥാപക ഡയറക്ടര്‍ ജി.പി. തല്‍വാറാണ് നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഇദ്ദേഹം തന്നെ കണ്ടത്തെിയ ‘മൈകോബാക്ടീരിയം ഇന്‍ഡികസ് പ്രാണീ’ എന്ന പേരിലറിയപ്പെടുന്ന മരുന്നിനെ അടിസ്ഥാനമാക്കിയാണ് വാക്സിന്‍ ഉല്‍പാദിപ്പിച്ചത്.

ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്‍െറയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറയും അംഗീകാരം ഇതിനകം വാക്സിന് ലഭിച്ചിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വാക്സിനാണ് ഇത്. ഗുജറാത്തിലേയും ബീഹാറിലേയും നാലു ജില്ലകളിലായി ഇതിന്റെ പരീക്ഷണം ആരംഭിയ്ക്കും.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top