ഈ ഓണക്കാലത്തിന്റെ ആഘോഷം അക്ഷരനഗരമായ കോട്ടയത്ത്

സമാനതകളില്ലാത്ത അനുഭവം സമ്മാനിക്കുന്ന ഫൽവേഴ്‌സ് എക്‌സ്‌പോ സെപ്തംബർ 2 ന് കോട്ടയം നാഗമ്പടം മൈതാനത്തിൽ ആരംഭിക്കുന്നു

പതിനായിരം ചതുരശ്ര അടിയിൽ തയ്യാറാക്കുന്ന പ്രദർശന വേദി അതിന്റെ വൈവിധ്യം കൊണ്ട് കൂടിയാവും ശ്രദ്ധേയമാവുക. പ്രദർശ്‌ന നഗരിയിൽ വമ്പൻ കമ്പനികൾ ഉപഭോക്താക്കൾക്കായി അവരുടെ ഉത്പന്നങ്ങൾ എത്തിക്കും. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.

അപൂർവ്വയിനം പക്ഷികളുടെയും ശ്വാനന്മാരുടേയും പ്രദർശനവും എക്‌സ്‌പോ നഗരിയിൽ ഉണ്ടാകും

ആഫ്രിക്ക, ആമസോൺ ഉൾപ്പെടെയുള്ള ലോകോത്തര നിലവാരത്തിലെ പക്ഷികളുടെ നൂറിലധികം ഇനങ്ങളാകും പ്രദർശിപ്പിക്കുക. അലങ്കാരപക്ഷികൾ, ഹാംസ്റ്റർ, ഷുഗർ ഗ്ലൈഡർ, ഗുൾഡിയൻ ഫിഞ്ച് അടക്കമുള്ള അപൂർവ്വ പക്ഷികളും പ്രദർശന നഗരിയിലെത്തുന്നവരുടെ ആകർഷണങ്ങളാകും.

ശ്വാന പ്രദർശനത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഇനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്

വിവിധയിനം അലങ്കാര മൽസ്യങ്ങളുടെ പ്രദർശനം എക്സ്പോയിൽ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തും. അലങ്കാര സസ്യങ്ങളും പുഷ്പ ഫല പ്രദർശനവും നഗരിയിൽ ഉണ്ട്. വാഹന പ്രേമികൾക്കായി മോട്ടോർ വിഭാഗവും സജ്ജം.

കുട്ടികൾക്കായുള്ള നിരവധി റയ്ഡുകൾ ഉൾപ്പെടുത്തി ഒരു അമ്യൂസ്‌മെന്റ് പാർക്ക് ഫ്‌ളവേഴ്‌സ് എക്‌സ്‌പോയുടെ മുഖ്യ ആകർഷണമാകും

ഓണക്കാലം ആഘോഷിക്കാനുള്ള സമ്പൂർണ്ണ കുടുംബ വിനോദ പാർക്കായായിരിക്കും ഇത് ഒരുക്കുക. കേരളത്തിന്റെ രുചിവൈവിധ്യങ്ങൾ ഒരൊറ്റ കുടക്കീഴിൽ എത്തിക്കുന്ന ഫുഡ്‌കോർട്ട് പാർക്കിനോടനുബന്ധിച്ചൊരുക്കും.

സിനിമാ-ടെലിവിഷൻ താരങ്ങൾ, ഗായകർ തുടങ്ങി നിരവധി കലാകാരന്മാർ എല്ലാ ദിവസവും ആഘോഷനഗരിയെ കലാപ്രകടനങ്ങൾ കൊണ്ട് സമ്പന്നമാക്കും. ഫ്‌ളവേഴ്‌സ് ചാനലിന്റെ ജനകീയ പരിപാടികളുടെ ഇവിടെ നിന്നുള്ള ചിത്രീകരണം എക്സ്പോയുടെ മറ്റൊരു ആകർഷണം ആകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top