ഇന്ന് അഷ്ടമി രോഹിണി

അഷ്ടമി രോഹിണി ദിനമായ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുകയാണ് വിശ്വാസികൾ. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് അഷ്ടമി രോഹിണി. സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ആഘോഷങ്ങളാണ് നടക്കുന്നത്. ശോഭായാത്രകളടക്കമുള്ള പരിപാടികൾ ഇന്ന് സംഘടിപ്പിക്കും.

അഷ്ടമി രോഹിണി നാളിൽ ആവണി പൗർണമിയിൽ അർദ്ധരാത്രിയിലാണ് ശ്രീകൃഷ്ണ ഭഗവാൻ ജനിച്ചതെന്നാണ് വിശ്വാസം. ഇത് പ്രകാരം അന്നേ ദിവസം അർദ്ധ രാത്രിവരെ ഉറക്കമുപേക്ഷിച്ച് കൃഷ്ണ നാമ ജപം നടത്തിയാൽ അനുഗ്രഹം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

ശോഭയാത്രയാണ് ശ്രീകൃഷ്ണ ജയന്തിയുടെ മുഖ്യ ആകർഷണം. ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ച കുട്ടികൾ ശോഭായാത്രയുടെ ഭാഗമാകും. ശോഭാ യാത്ര നടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വൻ സജ്ജീകരണങ്ങൾ തന്നെയാണ് തലസ്ഥാനത്തടക്കം ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top