മെഡിക്കല്‍ കോളേജ് പ്രവേശനം. ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള മാനേജ്മെന്റുകളുടെ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും വിശദമായ വാദം കേള്‍ക്കണമെന്നുമാണ് നാലു കോളജുകള്‍ സമര്‍പ്പിച്ച ഹര്‍ജി.. ഹര്‍ജികളെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ഇന്ന് കൂടുതല്‍ കോളേജുകള്‍ ഇന്ന് ഹൈക്കോടതിയില്‍ എത്തുമെന്നാണ് സൂചന

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top