രോഗികൾക്ക് ആശ്വാസമായി മന്ത്രിസഭയുടെ സഹായ ഹസ്തം

അപേക്ഷ നൽകിയ രോഗികളിൽ നിന്നും ഏറെ അർഹരായവർക്ക് മന്ത്രിസഭാ യോഗം ധനസഹായം പ്രഖ്യാപിച്ചു.
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നെയ്യാറ്റിന്‍കര പുല്ലുവിള ചെമ്പകരാമന്‍തുറ സ്വദേശിനി ശീലുവമ്മ മരണപ്പെട്ടിരുന്നു. ഇവരുടെ രണ്ട് മക്കള്‍ക്കും രണ്ടര ലക്ഷം രൂപാവീതം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
നെയ്യാറ്റിന്‍കരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പുല്ലുവിള വടക്കേതോട്ടം പുരയിടത്തില്‍ ഡെയ്സിയ്ക്ക് 50,000 രൂപ ചികിത്സാ സഹായം നല്‍കും. കൂടാതെ ഇവരുടെ മുഴുവന്‍ ചികിത്സാചിലവും സര്‍ക്കാര്‍ വഹിക്കും. ഇതിനായി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തും.
പാലക്കാട് സ്വദേശി സ്മിജിന്റെ ഹൃദയം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
ബൈക്ക് അപകടത്തില്‍ മരിച്ച തിരുവനന്തപുരം സ്വദേശി കിഷോര്‍ കുമാറിന്റെ കുടുംബത്തിന് 1 ലക്ഷം രൂപാ അനുവദിച്ചു.
കാന്‍സര്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ് സ്വദേശി ശാശ്വതി ദിനേശിന് 1 ലക്ഷം രൂപാ അനുവദിച്ചു.
കാസര്‍ഗോഡ് സ്വദേശി സ്വരാഗിന് മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
കാസര്‍ഗോഡ് സ്വദേശി കെ.വി. പവിത്രന് വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയന്ന കോട്ടയം സ്വദേശി രേഷ്മ കെ. ബാബുവിന് 1 ലക്ഷം രൂപാ അനുവദിച്ചു.
വാഹനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി റിജു ജോസഫ് ചാക്കോയുടെ കുടുംബത്തിന് 1 ലക്ഷം രൂപാ അനുവദിച്ചു.
പത്തനംതിട്ട സ്വദേശി സാബു ജോസഫിന് വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
തൃശ്ശൂര്‍ സ്വദേശി കെ.വി. ബിജുവിന് മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
എറണാകുളം സ്വദേശി തുളസീധരന്‍പിള്ളയ്ക്ക് വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
എറണാകുളം സ്വദേശി വി.കെ. നസീറിന് ഹൃദയം മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി 3 ലക്ഷം രൂപാ അനുവദിച്ചു.
ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി റോയി തോമസിന് 1 ലക്ഷം രൂപാ അനുവദിച്ചു.
കരളില്‍ ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തൃശ്ശൂര്‍ സ്വദേശി ജി. ബാലസുബ്രഹ്മണ്യന് 1 ലക്ഷം രൂപാ അനുവദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here