ആംബുലൻസിനു കൊടുക്കാൻ പണം ഇല്ല; ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നത് പത്ത് കി.മി

ഭാര്യയുടെ മൃതദേഹവും തോളിലേറ്റി കരഞ്ഞു തളർന്ന മകളെയും കൂട്ടി ഈ മനുഷ്യൻ നടന്നത് 10 കി.മി. ഭുവനേശ്വറിലെ ദന മജ്ഹിക്കാണ് പണം ഇല്ലാത്തതിന്റെ പേരിൽ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചത്. ആശുപത്രിയിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് ഇവരുടെ വീട്.
ആശുപത്രിയിൽനിന്ന് മൃതദേഹം കൊണ്ടുപോകാൻ പ്രത്യേക സംവിധാനങ്ങളുണ്ട് ഭുവനേശ്വറിൽ. മഹാപ്രയാണ എന്ന് പേരിട്ടിരിക്കുന്ന ഈ സ്കീമിലൂടെ സൗജന്യമായി മൃതദേഹം അവരവരുടെ വീടുകളിൽ എത്തിയ്ക്കും. ഇത്തരം സൗകര്യങ്ങൾ ഉള്ള നാട്ടിലാണ്് ഈ ദുർഗതി ഉണ്ടായത് എന്നുള്ളതാണ് വിഷമകരം. സംഭവം അറിഞ്ഞെത്തിയ പ്രാദേശിക മാധ്യമപ്രവർത്തകർ വിവരം അറിഞ്ഞു കളക്ടറെ വിവരം അറിയിക്കുകയും അവശേഷിച്ച ദൂരത്തിനു ആംബുലൻസ് ഏർപ്പാടാക്കുകയും ചെയ്തു.
ദന മാജ്ഹിയുടെ ഭാര്യ ട്യൂബർക്കുലോസിസ് മൂലം ചൊവ്വാഴിച്ച രാത്രിയാണ് മരണപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here