പബ്ലിക് വൈഫൈ കെണിയോ

മിക്ക ഇടങ്ങളിലും ഇപ്പോൾ സൗജന്യ വൈഫൈ ലഭ്യമാണ്. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങളെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

  • വളരെ സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പബ്ലിക് വൈഫയിൽ ഓൺലൈൻ സേവനങ്ങൾ ഉപയോഗകുക.
  • വാർത്തകളറിയാവനും മറ്റ് വിനോദ ആവശ്യങ്ങൾക്കും പബ്ലിക് വൈഫൈ ധൈര്യമായി ഉപയോഗിക്കാം.
  • പബ്ലിക് വൈഫൈ കൂടുതലായി ഉപയോഗിക്കുന്നവർ ബാങ്കിങ് പാസ്‌വേഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
  • ABC, 123, PASSWORD എന്നിങ്ങനെ ധാരാളം ആളുകൾ ഉപയോഗിക്കാൻ സാധ്യതയുള്ള പാസ്വേഡുകൾ ഒഴിവാക്കുക
  • പാസ് വേഡുകൾ ഇടയ്ക്കിടയ്ക്ക് മാറ്റുകയും സ്‌ട്രോങ് ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
  • ജെനുവിൻ സെക്യൂരിറ്റി സോഫ്റ്റ് വെയർ ഉപയോഗിക്കുക
  • സോഫ്റ്റ് വെയർ തെരഞ്ഞെടുക്കുമ്പോൾ ഐടി വിദഗ്ധനെ കൺസൾട്ട് ചെയ്യുക
  • അധിക സുരക്ഷയ്ക്ക് ഒരു വിപിഎൻ(വിർച്വൽ പ്രൈവറ്റ് നെറ്റവർക്ക്) ഉപയോഗിക്കുന്നത് നല്ലതാണ്.ഹാക്കർമാർ പബ്ലിക് വൈഫൈ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകുമെന്ന് ഓർക്കുക !സൂക്ഷിക്കുക !

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top