Advertisement

സ്വാശ്രയ പ്രവേശനം സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു – രമേശ് ചെന്നിത്തല

August 25, 2016
Google News 1 minute Read

 

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്.

ഇത് സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു. എന്തു ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് വ്യക്തമായ ധാരണ സര്‍ക്കാരിന് ഇല്ല.

ഒരു വശത്ത് എല്ലാ സീറ്റുകളിലേക്കും പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭച്ചിരിക്കുന്നു. മറുവശത്ത് സ്വന്തം നിലയ്ക്ക് പ്രവേശനം നല്‍കാന്‍ മാനേജ്‌മെന്റുകളും നടപടി തുടങ്ങിക്കഴിഞ്ഞു.

അവര്‍ പ്രവേശനത്തിന് പത്ര പരസ്യവും നല്‍കിയിരിക്കുകയാണ്. രണ്ടു കൂട്ടരുടെയും വടംവലിക്കിടയില്‍ മെഡിക്കല്‍ പ്രവേശനം സ്വപ്നം കാണുന്ന ആയിരക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ് തീ തിന്നുന്നത്.

ബി.ഡി.എസിന് നാല് ലക്ഷം രൂപ നിശ്ചയിച്ച് ഫീസ് ഏകീകരിച്ച ശേഷമാണ് അത് മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോഴാണ് സര്‍ക്കാരിന് ബോദ്ധ്യപ്പെട്ടത്. അതോടെ അത് പിന്‍വലിച്ചു.അക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍.

അത് പോലെ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പു വച്ച ക്രിസ്ത്യന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴിലുള്ള കോളേജുകളിലും മുഴുവന്‍ സീറ്റുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഫീസ് ഏകീകരിക്കുകയില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇവിടെ 4.4 ലക്ഷം രൂപയായി ഫീസ് ഏകീകരിച്ചാണ് ഉത്തരവിറക്കിയത്.സര്‍ക്കാന് വ്യക്തമായ ധാരണ ഇല്ലാത്തതിന് ഉദാഹരണമാണിവ.

സ്വന്തം നിലയ്ക്ക് പ്രവേശനം നല്‍കാന്‍ പരസ്യം നല്‍കിയ സ്വാശ്രയ മാനേജ്‌മെന്റുകള്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെയാണ് ഫീസ് നിശ്ചയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here