തെരുവായ്ക്കളുടെ കടിയേറ്റ് മരിച്ച ഷിലുവമ്മയുടെ കുടുംബത്തിന് ധനസഹായം

തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം പുല്ലുവിളയിലെ ഷിലുവമ്മയുടെ കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. 5 ലക്ഷം രൂപയാണ് കുടുംബത്തിന് ധനസഹായമായി നൽകുന്നത്. നേരത്തേ അനുവദിച്ച 10,000 രൂപയ്ക്ക് പുറമെയാണ് 5 ലക്ഷം രൂപ ധനസഹായമായി നൽകാൻ തീരുമാനം.
തെരുവായ്ക്കളുടെ ശല്യം നേരിടുന്നതിനായി ആ ആവശ്യമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. നിയമമനുശാസി ക്കുന്ന നടപടികൾ മാത്രമേ സ്വീകരിക്കാനാകൂ എന്നും മന്ത്രിസഭാ യോഗത്തിന് ശേ ഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വന്ധ്യംകരണമുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
തെരുവ് നായ്ക്കളെ കൊല്ലുന്നാതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ നായ്ക്കളെ കൊല്ലാനാകില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here