ഓണക്കാലങ്ങളിൽ തിയേറ്ററുകൾ നിറയ്ക്കാൻ 10 ചിത്രങ്ങൾ

ഓണക്കാലം അഥവാ സിനിമാക്കാലം. അങ്ങനെയാണ് സിനിമാ പ്രേമികൾക്ക് എന്നും ഓണാഘോഷം. സദ്യ ഒരിക്കിയില്ലെങ്കിലും സിനിമ കാണാൻ മറക്കില്ല, അതും തിയേറ്ററിൽ പോയി. മോഹൻലാൽ, പൃഥ്വിരാജ്, വിക്രം അങ്ങനെ താരങ്ങളുടെ ചിത്രങ്ങൾ ഓണത്തെ കാത്തിരിക്കുകയാണ്.
ഊഴം
പ്രൃഥ്വിരാജ് ജീത്തു ജോസഫ് ചിത്രം ഊഴം സെപ്തംബർ 8 നാണ് റിലീസ് ചെയ്യുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രംകൂടിയാണ് ഊഴം
വെൽ കം ടു സെൻട്രൽ ജെയിൽ
കിങ് ലയറിന് ശേഷം ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് വെൽ കം ടു സെൻട്രൽ ജെയിൽ. സുന്ദർദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരേ മുഖം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥപറയുന്ന ചിത്രമാണ് ഒരേ മുഖം. എൺപതുകളുടെ കാമ്പസ് പശ്ചാത്തലത്തിലാണ് നവാഗതനായ സജിത് ജഗന്നാഥൻ ചിത്രം ഒരിക്കിയിരിക്കുന്നത്.
ഒപ്പം
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുക്കിയിരിക്കുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. സെപ്തംബർ 8 ന് ചിത്രം തിയേറ്രറുകളിലെത്തും
ഒരു മുത്തശ്ശി ഗദ
ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ ് ഒരു മുത്തശ്ശി ഗദ. വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, രാജീവ് പിള്ള എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.
ജനതാ ഗാരേജ്
തെലുങ്കിൽ വിസ്മയത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് ജനതാ ഗാരേജ്. മോഹൻലാലും ജൂനിയർ എൻടിആറുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്തംബർ 2 ന് ചിത്രം റിലീസ് ചെയ്യും.
കൊച്ചൗവ്വാ പൗലോ അയ്യപ്പ കൊയ്‌ലോ
ഉദയ പിക്‌ചേഴ്‌സ് തിരിച്ചു വരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാർത്ഥ് ശിവയാണ്.
ഇരുമുഗൻ
വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കർ ഒരുക്കുന്ന ചിത്രമാണ് ഇരുമുഗൻ. സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രം.
തൊടരി
ധനുഷും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തൊടരി സെപ്തംബറിൽ റിലീസ് ചെയ്യും.
അകീരാ
സൊനാക്ഷി സിൻഹയെ കേന്ദ്ര കഥാപാത്രമാക്കി എ ആർ മുരുഗദോസ് ഒരുക്കുന്ന ചിത്രമാണ് അകീരാ. ചിത്രത്തിൽ സെനാക്ഷിയുടെ പിതാവ് ശത്രുഘ്‌നൻ സിൻഹയും സംവിധായകൻ അനുരാഗ് കശ്യപും അഭിനയിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here