ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള സംഘം

Modi

ഒളിംപിക്സില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ദൗത്യ സംഘത്തെ നിയോഗിക്കുന്നു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം പ്രധാന മന്ത്രി വ്യക്തമാക്കിയത്. അടുത്ത മൂന്ന് ഒളിംപിക്സുകളില്‍ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

സംഘാംഗങ്ങളെ അടുത്ത ദിവസം തന്നെ പ്രഖ്യാപിയ്ക്കും. കായിക സൗകര്യങ്ങള്‍, പരിശീലനം, തിരഞ്ഞെടുപ്പ് രീതി എന്നിവ ഉള്‍പ്പെടെയുള്ള സമഗ്ര രൂപരേഖയും സംഘം തയ്യാറാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top