ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു, ട്രെയിനുകള്‍ വൈകും

അങ്കമാലി കറുകുറ്റിയില്‍ മലബാര്‍ എക്സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം ഇന്ന് പുലര്‍ച്ചയോടെ പൂര്‍ണ്ണമായും പരിഹരിച്ചു. എങ്കിലും ചില ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.
ഇന്ന് രാവിലെ 6.10ന് പുറപ്പെടേണ്ട തിരുവനന്തപുരം-–കോര്‍ബ എക്‌സ്പ്രസ് വൈകുന്നേരം 4.30ന് മാത്രമേ പുറപ്പെടൂ. രാവിലെ 9.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ -–ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് വൈകുന്നേരം 3.30 നും പുറപ്പെടും.
രാവിലെ ആറിന് ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ധൻബാദ് ടാറ്റ നഗർ എക്സ്പ്രസ് രാത്രി 10 മണിക്ക് മാത്രമേ പുറപ്പെടൂ.
രാവിലെ 7.55ന് തിരുനല്‍വേലിയില്‍നിന്ന് പുറപ്പെടേണ്ട തിരുനല്‍വേലി-–ഹാപ്പ എക്‌സപ്രസ് 11 മണിക്കും രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി- ചണ്ഡീഗഡ് എക്‌സ്പ്രസ് ഉച്ചക്ക് ഒരുമണിക്ക് പുറപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here