ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 3ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഉപരാഷ്ട്രപതി എത്തി ചേരുക.
കൊല്ലത്താണ് ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ആദ്യത്തെ ചടങ്ങ്.വൈകിട്ട് നാലിന് എസ് എന്‍ കോളേജില്‍ ഡോ.എം ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകിട്ട് 5.45ഓടെ തിരിച്ച് തിരുവനന്തപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി രാത്രി രാജ്ഭവനില്‍ തങ്ങും. നാളെ തിരുവനന്തപുരത്ത് രണ്ട് ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുക്കും. ആഗസ്റ്റ് 31 ന് രാവിലെ എറണാകുളത്ത് സെന്റ്തെരാസസ് കോളേജില്‍ വിദ്യാധനം പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയ്ക്ക് മടങ്ങും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here