ദിലീപിന്റെ ഡി സിനിമാസിൽ കവർച്ച

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിൽ മോഷണം. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 6.82 ലക്ഷം രൂപയാണ് മോഷണം പോയത്. തിയേറ്ററിലെ മൂന്ന് ദിവസത്തെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രി തിയേറ്റർ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടൻ പോലീസിൽ പരാതി നൽകി. സിഐ എം കെ കൃഷ്ണൻ, എസ് ഏ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കാർഡ് ഉപയോഗിച്ച് മാത്രം പ്രവേശിക്കാൻ കഴിയുന്ന ഓഫീസ് മുറിയിൽ നിന്ന് തുക നഷ്ടപ്പെട്ടതിനാൽ ഓഫീസ് ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനെ ഓഫീസിലെ ജീവനരക്കാരായ ബംഗാൾ സ്വദേശി മിഥുനെ കാണാതായതായും പരാതിയുണ്ട്.
ഇയാൾ ഒഡീഷ സ്വദേശിയാണെന്നായിരുന്നു തിയേറ്റർ അധികൃതരുടെ ധാരണ. എന്നാൽ കവർച്ചയ്ക്ക് ശേഷം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗാൾ സ്വദേശിയാണെന്ന് കാണിക്കുന്ന തിരിച്ചറിയൽ രേഖയുടെ പകർപ്പ് ലഭിച്ചത്.