Advertisement

മോഡിയ്ക്ക് രാഷ്ട്രപതിയുടെ താക്കീത്

August 31, 2016
Google News 0 minutes Read

നരേന്ദ്ര മോഡി സർക്കാരിന് രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിയ്ക്കായി ഓർഡിനൻസ് സമർപ്പിച്ചതിലാണ് രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

പൊതുജനങ്ങളുടെ താത്പര്യത്തിന് വേണ്ടിയാണ് ഓർഡിനൻസിൽ ഒപ്പുവെക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കരുതെന്നും ഇനിയത് ആവർത്തിക്കരുതെന്നും രാഷ്ട്രമതി മോഡിയ്ക്ക് മുന്നറിയിപ്പ് നൽകി.

യുദ്ധസമയത്ത് ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയവരുടെ ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടർച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരെയുള്ള നിയമ (എനിമി പ്രോപർട്ടി ആക്ട്) ഭേദഗതിക്കുള്ള ഓർഡിനൻസാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ രാഷ്ട്രപതിയ്ക്ക് സമർപ്പിച്ചത്.

പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിക്കു മുൻപാകെ സർക്കാർ നേരിട്ട് ഓർഡിനൻസ് എത്തിച്ചത്. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാണ് സാധാരണയായി രാഷ്ട്രപതിക്ക് ഓർഡിനൻസ് സമർപ്പിക്കുക. ഇത് തെറ്റിച്ചുകൊണ്ടായിരുന്നു മോഡിയുടെ നീക്കം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here