Advertisement

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കരുത്; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി

2 days ago
Google News 2 minutes Read

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് അപേക്ഷ. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയാണ് യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കിയത്.

വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നല്‍കിയത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നും ദയാദനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു. സനയിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാന്‍ ഉള്ള ശ്രമങ്ങളും തുടരുകയാണ്.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് അഡ്വക്കേറ്റ് രാജ് ബഹുദൂര്‍ യാദവ് കേന്ദ്രസര്‍ക്കാറിന് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചു. നിമിഷ പ്രിയയുടെ മോചനം എത്രയും വേഗം സാധ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍.

Story Highlights : Nimish Priya’s mother Premakumari files a petition with the Yemeni prosecutor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here