ഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ്; വാക്കിൽ ഉറച്ച് രാഹുൽ ഗാന്ധി

ആർഎസ്എസുകാരാണ് ഗാന്ധി വധത്തിന് പിന്നിലെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി. ആർഎസ്എസ് നൽകിയ മാനനഷ്ടക്കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്നും രാഹുൽ. അപകീർത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി അദ്ദേഹം പിൻവലിച്ചു. വിചാരണയ്ക്ക് കോടതിയിൽ നേരിട്ട് ഹാജരാകാൻ രാഹുലിനോട് കോടതി ആവശ്യപ്പെട്ടു.
രാഹുലിന് വേണ്ടി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ കോടതിയിൽ ഹാജരായി. ഗാന്ധിജിയെ വധിച്ച നാഥൂറാം ഗോഡ്‌സെയുടെ സഹോദരൻ പറഞ്ഞ കാര്യങ്ങളാണ് താനും പറഞ്ഞത്.
എന്നാൽ വിചാരണയ്ക്ക് കീഴ്‌ക്കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഓഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.
ഗാന്ധിജിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച രാഹുൽ പിന്നീട് മാനനഷ്ട കേസ് ഒത്തുതീർപ്പക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശം തള്ളുകയായിരുന്നു.
ഖേദപ്രകടനം നടത്താൻ തയ്യാറല്ലെന്ന് രാഹുൽ അറിയിച്ച സ്ഥിതിയ്ക്ക് വിചാരണയുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അപകീർത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സമർപ്പിച്ച ഹർജി മുംബൈ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ആർഎസ്എസുകാർക്കെതിരായ പരാമർശം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകൻ കോടതിയെ സമീപിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here