എത്തിഹാദ് സ്‌റ്റേഡിയത്തിന് മുന്നില്‍ കെവി ഡിബ്രൂയിന്റെ പ്രതിമ; എപ്പോഴും ക്ലബ്ബിന്റെ ഭാഗമായിരിക്കുമെന്ന് താരം

ഈ സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്ന ബെല്‍ജിയം മിഡ്ഫില്‍ഡര്‍ കെവിന്‍ ഡി ബ്രൂയിന്റെ പ്രതിമ സിറ്റിയുടെ സ്റ്റേഡിയമായ അല്‍ എത്തിഹാദിന് മുന്നില്‍ സ്ഥാപിക്കാനൊരുങ്ങി ക്ലബ് അധികൃതര്‍. താരത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഒരുക്കുക. പ്രതിമ നിര്‍മാണത്തിലാണെന്നും വൈകാതെ അത് സ്റ്റേഡിയത്തിന് മുന്നില്‍ മൈക്ക് സമ്മര്‍ബീ, ഫ്രാന്‍സിസ് ലീ, കോളിന്‍ ബെല്‍ എന്നിവരുള്‍പ്പെടെ പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ക്ലബ് ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാപിക്കുമെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ബോണ്‍മൗത്തിനെതിരെ സിറ്റി 3-1 ന് വിജയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഡി ബ്രൂയിന് ആരാധകര്‍ യാത്രാമൊഴിയേകിയത്. സഹതാരങ്ങളും അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കെവിന്‍ ഡി ബ്രൂയിനോട് അടുപ്പമുള്ള മുന്‍ സഹതാരങ്ങളും അദ്ദേഹത്തിന് സന്ദേശങ്ങള്‍ അയച്ചിരുന്നു. പത്ത് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിരയില്‍ തിളങ്ങിയ 33 കാരനായ കെവിന്‍ ഡി ബ്രൂയിനെ ഒപ്പം ചേര്‍ക്കാന്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ തന്നെ രംഗത്തുള്ളതായാണ് പുറത്തുവരുന്ന വിവരം. ലിവര്‍പൂള്‍ താരം മുഹമ്മദ് സല ഒരു അഭിമുഖ സംഭാഷണത്തിനിടെ ഡി ബ്രൂയിനെ തന്റെ ടീമായ ലിവര്‍പൂളിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മുന്‍ സഹതാരങ്ങളായ സെര്‍ജിയോ അഗ്യൂറോ, വിന്‍സെന്റ് കൊമ്പാനി, ഡേവിഡ് സില്‍വ എന്നിവരോടൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച കളിക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചാണ് ബെല്‍ജിയം ദേശീയതാരം അല്‍ എത്തിഹാദിന്റെ കവാടം വിടുന്നത്.
Story Highlights: Kevin De Bruyne’s statue outside Etihad Stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here