ക്രിസ്ത്യൻ ആരാധനാലയവും വീടും പൊളിച്ചു മാറ്റി! ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഛത്തീസ്‌ഗഡിൽ വീണ്ടും ക്രിസ്ത്യൻ വിഭാഗത്തിനെതിരെ അതിക്രമം. ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾ ഡോസർ നടപടി. ക്രിസ്ത്യൻ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭർണിയിൽ ആണ് സംഭവം.
ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവർത്തനം നടത്തുന്നു എന്ന പരാതിയിൽ ആണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നൽകിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം.
മതപരിവർത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവർത്തിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
ബാങ്കിൽ നിന്നും ലോൺ എടുത്താണ് കെട്ടിടം നിർമ്മിച്ചതെന്നും സർക്കാർ ഭൂമിക്ക് എങ്ങനെയാണ് വായ്‌പ നൽകുക എന്നും പാസ്റ്റർ ചോദിച്ചു. സംഭവത്തിൽ വലിയ പ്രതിഷേധം ആരംഭിച്ചു.
Story Highlights : bulldozer action in chhattisgarh against church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here