ലിവര്‍പൂള്‍ ആരാധകര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ 53-കാരന്‍ അറസ്റ്റില്‍; പരിക്കേറ്റവര്‍ ചികിത്സയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായതിന്റെ വിജയാഘോഷ റാലിയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ അക്രമിയെ പോലീസ് അറസ്റ്റ് ചെയതു.53 വയസ്സുള്ള പിടിയിലായ ആളുടെ പേര് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ തിങ്കളാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തുകൊണ്ടിരുന്ന റാലിയിലേക്ക് അതിവേഗത്തില്‍ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ നിന്ന് മനഃപൂര്‍വ്വമാണ് ഇയാള്‍ അപകടമുണ്ടാക്കുന്നതെന്ന് കാണാനാകും. ഇതുസംബന്ധിച്ച വിവരങ്ങളും ദൃക്‌സാക്ഷികളായവര്‍ പോലീസിന് നല്‍കിയിരുന്നു. ഒരു കാര്‍ നിരവധി കാല്‍നടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ 53 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയ ലിവര്‍പൂള്‍ ആരാധകര്‍ പങ്കെടുത്ത റാലിയായിരുന്നു ഇത്. ലിവര്‍പൂളിന്റെ നഗരമധ്യത്തിലെ വാട്ടര്‍ സ്ട്രീറ്റില്‍ ഓപ്പണ്‍-ടോപ്പ് ബസ് പരേഡ് ആയിരുന്നു സംഘടിപ്പിക്കപ്പെട്ടത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ 47 പേര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് സാരമായ പരിക്കുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട വീഡിയോകളില്‍ നിന്ന് വാഹനം ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗത്തില്‍ ഓടിച്ചു പോകുന്നതും ആളുകള്‍ ചിതറി ഓടുന്നതിന്റെ വീണുപോകുന്നതിന്റെയും കാഴ്ച്ചകള്‍ കാണാം. 10 മൈല്‍ നീളമുള്ള പരേഡ് റൂട്ട് ഏതാണ്ട് എത്താറാകുമ്പോഴായിരുന്നു ദാരുണ സംഭവം. പരിക്കേറ്റ 47 പേരില്‍ 27 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 20 പേര്‍ക്ക് സംഭവസ്ഥലത്ത് അടിയന്തിര കേന്ദ്രം ഒരുക്കി ചികിത്സ നല്‍കി വിടുകയായിരുന്നു.
Story Highlights: Liverpool FC’s Premier League Title Parade car accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here