പൊട്ടിത്തകർന്ന് ഫേസ്ബുക്കിന്റെ ഇന്റർനെറ്റ് സ്വപ്‌നം

വിക്ഷേപണത്തിനിടെ ഫൽക്കൺ 9 റോക്കറ്റ് പൊട്ടിത്തെറിച്ച് തകർന്നത് ഫേസ്ബുക്കിന്റെ സ്വപ്നം. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ഫേസ്ബുക്കിന്റെ സ്വപ്‌ന പദ്ധതിയ്ക്കായുള്ള ഉപഗ്രഹം അമോസ് 6 തകർന്ന റോക്കറ്റിനോടൊപ്പം കത്തി നശിച്ചു.

അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സ് നടത്തിയ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിലാണ് സ്‌ഫോടനം ഉണ്ടായത്. കേപ് കനവറിലെ ലോഞ്ച് പാഡിൽ വെച്ച് റോക്കറ്റ് പെട്ടിത്തെറിക്കുകയായിരുന്നു. പ്രദേശിക സമയം വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ശനിയാഴ്ച നടക്കാനിരുന്ന വിക്ഷേപണത്തിന് മുന്നോടചിയായി നടന്ന പരീക്ഷണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.

ഇന്റർനെറ്റ് ഡോട്ട് ഓർഗ് എന്ന ഫേസ്ബുക്ക് പദ്ധതിയുടെ ഭാഗമായിരുന്ന അമോസ് 6 എന്ന കൃത്രിമോപഗ്രഹം യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ഒരുക്കുന്നതിനായി തയ്യാറാക്കിയതായിരുന്നു.

ഉപഗ്രഹം തകർന്നതോടെ ഫേസ്ബുക്ക് ശ്താപകൻ മാർക്ക് സുക്കർബർഗ് ദുഖ വാർത്ത് ഫേസ്ബുക്കിലൂടെതന്നെ പങ്കുവെച്ചികരുന്നു. 95 ലക്ഷം അമേരിക്കൻ ഡോളറാണ് ഫേസ്ബുക്ക് അമോസ് 6 നായി മുടക്കിയത്. ഫ്രഞ്ച് സാറ്റലൈറ്റ് കമ്പനിയായ യൂട്ടെൽസാറ്റ് കമ്യൂണിക്കേഷന്റേയും ഫേസ്ബുക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് അമോസ് 6.

Space X rocket explosion burns Facebook’s plans of internet-for all.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top