ഈ ബോട്ടിന് ഇന്ധനവും വേണ്ട ഡ്രൈവറും വേണ്ട

എഞ്ചിനീയറിംഗ് മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനു സഹായകമായേക്കാവുന്ന നൂതന കണ്ടുപിടുത്തങ്ങളുമായി കൊച്ചിൻ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ. ഇന്ധനം ഇല്ലാതെ പ്രവർത്തിക്കുന്ന എൻജിനും, ഡ്രൈവർ ഇല്ലാതെ സഞ്ചരിക്കുന്ന ബോട്ടുമാണ് വിദ്യാർത്ഥികൾതന്നെ വികസിപ്പിച്ച് ലുലു മാളിൽ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, മുവാറ്റുപുഴയിലെയും കൊച്ചിൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി, മലപ്പുറത്തെയും വിദ്യാർഥികളാണ് ഈ നൂതന കണ്ടു പിടുത്തങ്ങൾ നടത്തിയിരിക്കുന്നത്.
ലുലു മാളിൽ നടക്കുന്ന ‘ലുലു ഡിജെക്‌സ് 2016’ ൽ ആണ് ഈ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. മാളിന് മുന്നിലെ താൽകാലികമായി തീർത്ത വാട്ടർപൂളിലാണ് ബോട്ടിന്റെ പ്രവർത്തനം. ബോട്ടിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ വഴി നദികളിലെ ആഴം, മലീനികരണം, എന്നിവ അപ്പോൾ തന്നെ കരയിലുള്ളവരെ അറിയിക്കാനും ഇതിൽ സൗകര്യമുണ്ട്.
ബോട്ടിന്റെ മാതൃക വികസിപ്പിക്കുവാൻ ഇതിലെ ചില ഉപകരണങ്ങൾ വിദ്യാർത്ഥികൾ യുഎസിൽ നിന്നും ഇറക്കുമതി ചെയ്തു. കൊച്ചിൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി, വളാഞ്ചേരി, മലപ്പുറം ഒന്നാം വർഷ എഞ്ചിനീറിംഗ് വിദ്യാർത്ഥികളായ ഇർഫാൻ വക്കാൻ, ഷാരൂൺ ദാസ്, സാദിഖ് മേലേതിൽ, പ്രശ്യം നായർ, ഷിജിത് ചേലൂർ, പാർഥസാരതി, അഭിജിത് പി, ഫസല് റഹ്മാൻ, ആത്തിഫ് മുഹമ്മദ്, ഷാജഹാൻ എ പി തുടങ്ങിയവരാണ് ഡ്രൈവർ ഇല്ലാതെ ഓടുന്ന ബോട്ട് എന്ന ആശയം ഉപയോഗിച്ച് മാതൃക രൂപകല്പന ചെയ്തത്.
കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, മൂവാറ്റുപുഴയിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ആഷിക് ഫിറോസും ഹൊസെൻ അൻസാരിയും ചേർന്നാണ് ഇന്ധനം ഇല്ലാതെ പ്രവർത്തിക്കുന്ന എൻജിൻ രൂപകൽപന ചെയ്ത് മാതൃക വികസിപ്പിച്ചെടുത്തത്. പ്രദർശനം ലുലുമാളിൽ ആറുവരെ തുടരും.
A boat without driver and without fuel discovered by a group of students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here