Advertisement

ഇനി ഒറ്റപ്പെടൽ വേണ്ട ;AI ഗേൾഫ്രണ്ടിനെ പുറത്തിറക്കി അമേരിക്കൻ കമ്പനി

4 days ago
Google News 4 minutes Read

ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കാണുന്നതുപോലെ, സമ്മിശ്ര വികാരങ്ങൾ മുഖത്ത് പ്രകടമാക്കാൻ സാധിക്കുന്ന ഹ്യൂമനൈഡ്‌ റോബോട്ടിനെ പുറത്തിറക്കി കമ്പനി. ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൂട്ടായി ഒരു പക്ഷെ, ഗേൾഫ്രണ്ടായി പോലും ഇടപഴകാൻ ഈ AI റോബോട്ടിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. മനുഷ്യന്റെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന റോബോട്ട് ഇപ്പോൾ വിൽപ്പനയ്ക്കായി ഒരുങ്ങുകയാണ്. യു.എസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ’ HER ‘ പുറത്തിറക്കിയ AI റോബോട്ടിന് ആര്യ (Aria ) എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാസ് വെഗാസിൽ നടന്ന 2025 കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് ആര്യയെ അനാച്ഛാദനം ചെയ്തത്, 1.5 കോടി രൂപ കൊടുത്താൽ ആർക്കും ആര്യയെ സ്വന്തമാക്കാം. മനുഷ്യരുടേതായ സവിശേഷതകളുള്ള ഈ AI റോബോട്ടിന് മനുഷ്യന്റേതായ വ്യത്യസ്തമായ മുഖഭാവങ്ങളും പ്രകടമാക്കാൻ സാധിക്കുമെന്നാണ് CNET പറയുന്നത്.

Read Also:പാൻ കാർഡിന്റെ പേരിൽ തട്ടിപ്പ് ;മുന്നറിയിപ്പുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (PIB)

ഇത് സംബന്ധിച്ച വീഡിയോ “MEET ARIA – The FEMALE COMPANION ROBOT,” എന്ന തലക്കെട്ടോടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യരെ മനസിലാക്കുന്നതിനുള്ള പ്രോഗ്രാമുകൾ ആര്യയിൽ ചെയ്തിട്ടുണ്ട്, അതിനാൽ, ഒറ്റപ്പെടൽ അനുഭവിക്കുന്നവരുമായി, സത്യസന്ധമായ മാനുഷീക അടുപ്പം സൃഷ്ടിക്കുവാൻ കഴിയുമെന്നാണ് വിഡിയോയിൽ പറയുന്നത് .മനുഷ്യരുടെ കൂട്ടായ്മയ്ക്കും അടുപ്പത്തിനും വേണ്ടിയാണ് റോബോട്ടുകളെ രൂപകല്പന ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി സിഇഒ ആൻഡ്രൂ കിഗുവൽ അഭിപ്രായപ്പെടുന്നത്. എന്നാൽ, മനുഷ്യരുടെ വികാര വിചാരങ്ങളെ പോലും മനസിലാക്കി പ്രവർത്തിക്കാൻ കഴിയുന്ന ഇത്തരം റോബോട്ടുകൾ അപകടകമാണെന്ന അഭിപ്രായങ്ങളും വരുന്നുണ്ട്. ആര്യയുടെ വായുടെയും, കണ്ണിൻ്റെയും ചലനങ്ങൾ സൃഷ്ടിക്കുന്നതിനായി കഴുത്ത് മുതൽ മുകളിലേക്ക് 17 മോട്ടോറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഉപയോക്താക്കൾക്ക് ആര്യയുടെ മുഖം, ഹെയർസ്റ്റൈൽ, നിറം എന്നിവ ഇഷ്ട്ടമായില്ലെങ്കിൽ മാറ്റാനും സാധിക്കുന്നതാണ്. മാത്രമല്ല, RFID ടാഗുകൾ ഘടിപ്പിച്ചിട്ടുള്ള ഈ റോബോട്ടിന് വ്യത്യസ്ത മുഖ ഭാവങ്ങൾ പ്രകടിപ്പിക്കുവാനും, അതനുസരിച്ച് പൊരുത്തപ്പെടുന്ന തരത്തിൽ ശരീര ചലനങ്ങൾ ഉണ്ടാക്കാനും കഴിവുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആര്യയുമായുള്ള അഭിമുഖത്തിനിടെ, എലോൺ മസ്‌കിൻ്റെ ടെസ്‌ല വികസിപ്പിച്ചെടുത്ത AI റോബോട്ടായ ഒപ്റ്റിമസിനെ കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും, ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടിനെ കാണാൻ തനിക്ക് ഏറെ താല്പര്യമുണ്ടെന്നും “ഒപ്റ്റിമസിനെ താൻ ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നതെന്നും മാത്രമല്ല, അവനോടൊപ്പം റോബോട്ടിക്‌സിൻ്റെ ലോക പര്യവേക്ഷണം ആഗ്രഹിക്കുന്നതായും AI ഹ്യൂമനൈഡ്‌ റോബോർട്ടായ ആര്യ അമേരിക്കൻ മീഡിയ വെബ്സൈറ്റായ CNETനോട് പറഞ്ഞു.

Story Highlights :A US-based tech company has launched an AI robot named ‘Aria’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here