കേരളത്തിന്റെ വളർച്ചക്ക് വ്യവസായ വികസനം അനിവാര്യം; പിണറായി വിജയൻ

pinarayi-vijayan

കേരളത്തിന്റെ വളർച്ചക്ക് വ്യവസായ വികസനം അനിവാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതാനും നിക്ഷേപകരെ വിളിച്ചു കൊണ്ട് വന്നു പ്രദർശിപ്പിക്കലല്ല വികസന പ്രവർത്തനം. ക്രിയാത്മകമായ ഇടപെടലാണ് ഇതിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി അത്തരം ഒന്നാണ്. ചെന്നൈ ബംഗളൂരു വ്യവസായ ഇടനാഴിയുമായി ഇതിനെ കോയമ്പത്തൂരിൽ ബന്ധിപ്പിക്കും. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്ക് പ്രയോജനം ലഭിക്കുന്ന ബൃഹത്തായ പദ്ധതിയാണിത്, പിണറായി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top