കാളിദാസ് – എബ്രിഡ് ഷൈൻ ചിത്രം ‘ പൂമരം ‘

കാളിദാസ് ജയറാം നായകനാകുന്ന ആദ്യ എബ്രിഡ് ഷൈൻ ചിത്രത്തിന് പൂമരം എന്ന പേരിട്ടു. കാളിദാസൻ നായകനാകുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം. കലാലയ ജീവിതവും കോളേജ് കലോൽസവവും പശ്ചാത്തലമാകുന്ന സിനിമയുടെ കഥയും തിരക്കഥയും എബ്രിഡ് ഷൈൻ തന്നെയാണ് ഒരുക്കുന്നത്.
നായകനായി തമിഴിൽ രണ്ട് ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കാളിദാസിന്റെ മലയാള അരങ്ങേറ്റം. ജയറാമിന്റെ മകനായ കാളിദാസ് കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസന് ലഭിച്ചിരുന്നു.
അടുത്തയാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ചിത്രീകരണം ആരംഭിക്കും. ഓഡിഷനിലൂടെ കേരളത്തിലെ കാമ്പസുകളിൽ നിന്ന് പ്രതിഭാധനരായ വലിയൊരു നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഈ മാസം പന്ത്രണ്ടിനാണ് പൂജ.