‘ഇത് ഞങ്ങളുടെ രാജ്യം’ അമേരിക്കയ്ക്ക് ചൈന നൽകിയ മറുപടി

ജി-20 ഉച്ചകോടിക്കായി ചൈനയിലെത്തിയ അമേരിക്കൻ സംഘവും ചൈനീസ് സംഘവും തമ്മിൽ തർക്കം. അതൃപ്തിയറിയിച്ച് ഒബാമ. ഒബാമ വിമാനമിറങ്ങുന്ന ദൃശ്യങ്ങൾ പകർത്താൻ അമേരിക്ക്ൻ സംഘത്തോടൊപ്പമുണ്ടായിരുന്ന മാധ്യമങ്ഹൾ ശ്രമിച്ചപ്പോഴാണ് തർക്കത്തിന് തുടക്കമായത്.
വിമാനത്തിന് അടുത്തേക്ക് എത്തിയ യു എസ് മാധ്യമ സംഘത്തെ റിബ്ബൺ കെട്ടി മാറ്റി നിർത്താൻ ചൈനീസ് ഉദ്യാഗസ്ഥർ യുഎസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു.
ഇത് അമേരിക്കൻ വിമാനമാണ് വരുന്നത് അമേരിക്കൻ പ്രസിഡന്റും എന്നയിരുന്നു യുഎസ് ഉദ്യോഗസ്ഥരുടെ മറുപടി. എന്നാൽ ഇത് ഞങ്ങളുടെ രാജ്യവും ഞങ്ങളുടെ വിമാനത്താവളവുമാണെന്നായിരുന്നു ചൈനീസ് ഉദ്യോഗസ്ഥർ തിരിച്ചടിച്ചത്.
ഒബാമയ്ക്ക് അരികിലേക്ക് പോകാൻ ശ്രമിച്ച യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസിനേയും ചൈനീസ് അധികൃതർ തടഞ്ഞു.
ചൗനയിൽ ഇത് ആദ്യത്തെ അനുഭവമല്ലെന്നാണ് ഒബാമ ഇതിനോട് പ്രതികരിച്ചത്. ഇരു രാജ്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും മാധ്യമ സ്വാതന്ത്രത്തിന്റെയും വ്യത്യാസമാണ് ഇതെന്നും ഒബാമ അഭിപ്രായപ്പെട്ടു. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ഒബാമ ഇക്കാര്യം ഷി ജിംഗ് പിങിനെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ
‘This is our country!’ says Chinese official as Obama lands…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here