Advertisement

ദാഹം മാറും, നല്ല രുചിയും പിന്നെ ഈ പ്രയോജനങ്ങളും; സംഭാരം ഒരു ശീലമാക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അറിയാം

6 hours ago
Google News 2 minutes Read
5 health benefits of Buttermilk

പൊരിവെയിലത്ത് ഉഷ്ണിച്ച് തളര്‍ന്ന്, അല്ലെങ്കില്‍ നന്നായി ശാരീരികാധ്വാനം ചെയ്ത് വിയര്‍ത്ത് കുഴഞ്ഞ് വന്ന് തണുത്ത ഒരു ഗ്ലാസ് സംഭാരം കുടിച്ചിട്ടുണ്ടോ? അതൊരു വല്ലാത്ത അനുഭൂതി തന്നെയാണല്ലേ. പെട്ടെന്ന് തന്നെ ദാഹം മാറി ഉന്മേഷം ലഭിക്കാന്‍ സംഭാരം സഹായിക്കും. ഇത് മാത്രമല്ല സംഭാരത്തിന് വേറെയും ഗുണങ്ങളുണ്ട്. ( 5 health benefits of Buttermilk)

ആന്റി ഓക്‌സൈഡുകള്‍

പാല് കുടിക്കുന്നതിലും ആരോഗ്യപ്രദമാണ് വെണ്ണ നീക്കിയ സംഭാരം ഉപയോഗിക്കുന്നത്. ഇതില്‍ കൊഴുപ്പ് കുറവായതിനാലും ഫെര്‍മെന്റേഷന്‍ നടക്കുന്നതിനാലും ഗുണം വര്‍ധിക്കുകയാണ്. ഫ്രീ റാഡിക്കിള്‍ കൊണ്ട് ശരീരത്തിനുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ധാരാളം ആന്റിഓക്‌സൈഡുകള്‍ അടങ്ങിയ സംഭാരം കുടിക്കുന്നത് ഉത്തമമാണ്.

ദഹനത്തെ സഹായിക്കും

പാല്‍ പുളിപ്പിക്കുന്നതിലൂടെ ഉണ്ടാക്കപ്പെടുന്ന മോര് കുടലിലെ നല്ല ബാക്ടീരികളെ വര്‍ധിപ്പിക്കുകയും അതുവഴി ദഹനം കുറച്ചുകൂടി എളുപ്പമാക്കുകയും ചെയ്യുന്നു.

ക്ഷീണം അകറ്റുന്നു

ധാരാളം ജലാംശവും പൊട്ടാസ്യവും ഇലക്ട്രോലൈറ്റുകളും അടങ്ങിയ സംഭാരം തളര്‍ച്ച മാറ്റി കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നു.

Read Also: മെക്‌സിക്കന്‍ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ ലൈവിനിടെ വെടിയേറ്റ് മരിച്ചു; പൊതുവിടത്തിലെത്തുന്ന സ്ത്രീകള്‍ക്കെതിരെ മെക്‌സികോയില്‍ ആക്രമണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

എല്ലുകളുടെ ആരോഗ്യം

സംഭാരത്തില്‍ കാത്സ്യവും വൈറ്റമിന്‍ ഡിയും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുന്നു

അമിത വണ്ണം നിയന്ത്രിക്കാന്‍

കുറഞ്ഞ കലോറി മൂല്യവും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവുമുള്ള സംഭാരം ദിവസവും കുടിക്കുന്നത് വിശപ്പ് നിയന്ത്രിച്ച് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു

സംഭാരത്തിന് ദോഷഫലങ്ങളുണ്ടോ?

പാലിനോടും പാലുല്‍പ്പന്നങ്ങളോടും അലര്‍ജിയുള്ളവര്‍ക്ക് സംഭാരം കുടിക്കുന്നത് ചിലപ്പോള്‍ ഗ്യാസിനും വയറിളക്കത്തിനും കാരണമായേക്കാം. പാലിനോട് അലര്‍ജിയുള്ളവര്‍ സംഭാരം കുടിക്കുന്നതും ഒഴിവാക്കാം.

Story Highlights : 5 health benefits of Buttermilk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here