Advertisement

വില അൽപ്പം കൂടുതലാണെങ്കിലും ആൾ കേമനാ..ആരോഗ്യത്തിനായി ദിവസവും ബ്ലൂബെറി ശീലമാക്കാം

12 hours ago
Google News 2 minutes Read
blueberry

ദിവസവും ബ്ലൂബെറി ശീലമാക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ആന്റിഓക്സിഡന്റ്,മിനറൽസ്,വിറ്റാമിൻ എന്നിവയാൽ സമ്പന്നമാണ് ബ്ലൂബെറി.രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും,ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ബ്ലൂബെറി കഴിക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ദിവസം1കപ്പ് (150 ഗ്രാം) ബ്ലൂബെറി കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.ഇത് 80 ഗ്രാം കലോറിയും 4 ഗ്രാം ഫൈബറും വിറ്റാമിൻ സി യും നൽകും.

Read Also: സാങ്കേതിക തകരാർ; എഫ്-35 വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്, ഇത്തവണ ജപ്പാനിൽ

ബ്ലൂബെറി കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ ;

  • ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ ഓർമ്മശക്തി കൂട്ടുന്നതിനും,തലച്ചോറിന്റെ പ്രവത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കും.സമ്മർദ്ദം കുറച്ച് പാർക്കിൻസൺസ് പോലുള്ള രോഗങ്ങളെ തടയും.ദിവസവും ബ്ലൂബെറി നൽകുന്നത് കുട്ടികളിലെ ഓർമ്മശക്തി മെച്ചപ്പെടുത്തും.
  • അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ദിവസവും ബ്ലൂബെറി കഴിച്ച ആളുകൾക്ക് ഹൃദ്രോഗ സാധ്യത കുറവുള്ളതായി കണ്ടെത്തി.ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും.
  • പ്രമേഹ രോഗികൾ ബ്ലൂബെറി കഴിക്കുന്നത് ഏറെ ഗുണകരമാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.ഇതിൽ അടങ്ങിയിരിക്കുന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ അനുവദിക്കില്ല.
  • ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയക്ക് സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.ബ്ലൂബെറിയിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്, അവ പ്രീബയോട്ടിക്സായി പ്രവർത്തിക്കുകയും കുടലിലെ നല്ല ബാക്ടീരിയകൾക്ക് ഗുണം ചെയ്യുകയും ചെയ്യും.
  • ബ്ലൂബെറിയിൽ കലോറി കുറവും നാരുകൾ കൂടുതലും ആയതിനാൽ അവ ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കും.കൊഴുപ്പ് ബേൺ ചെയ്യുകയും,ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാൽ ശരീര ഭാരം നിയന്ത്രിക്കുന്നവർക്ക് ഇത് പ്രയോജനം ചെയ്യും.
  • വിറ്റാമിൻ സി, വിറ്റാമിൻ കെ, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമായ ബ്ലൂബെറി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
  • ബ്ലൂബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും കൊളാജൻ ഉത്പാദനം വർധിപ്പിക്കുന്നു.ഇത് ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും സംരക്ഷിച്ച് യുവത്വം നിലനിർത്തുന്നു.

Story Highlights : Benefits of eating blueberries every day 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here