വിജിലൻസ് റെയ്ഡിൽ കെ ബാബുവിനെ പിന്തുണച്ച് ഉമ്മൻചാണ്ടി

കെ ബാബുവിനും കെ എം മാണിക്കും പിന്തുണയുമായി ഉമ്മൻചാണ്ടി, സത്യം ജനങ്ങൾ അറിയണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ആളുകൾ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ പൊതു പ്രവർത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലുളള
പകപോക്കൽ നടപടികൾ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങൾ നൽകുന്ന തെറ്റായ സന്ദേശവും കീഴ്‌വഴക്കവും നൽകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

“ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങൾ അറിയണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന്റെ മുമ്പിൽ വരട്ടെ. എന്നാൽ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങൾ ഒരു സർക്കാപരിനും ഭൂഷണമല്ല,

കേരത്തിൽ മുൻപ് നടന്നിട്ടുള്ള അന്വേഷങ്ങളിലോ കുറ്റപത്രം നൽകിയ കേസുകളിലോ പൊതുപ്രവർത്തകരെ അപമാനിക്കാൻ റെയ്ഡ് നടത്തിയ സംഭവങ്ങൾ ഇന്നുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ഗവണ്മെന്റിൽ മന്ത്രിമാരായിരുന്ന ശ്രീ കെ.എം മാണിയും, ശ്രീ കെ. ബാബുവിനും എതിരെ എഫ്.ഐ ആറിൽ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചു വ്യക്തമായ മറുപടി അവർ നൽകിയിട്ടുണ്ട്.

അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപെട്ടിട്ടും കേട്ടുകേൾവിയില്ലാത്ത രീതിയിൽ കെ.എം മാണിയെ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നതും, സാധാരണ ഗതിയിൽ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരിൽ റെയ്ഡ് നടത്തി ശ്രീ കെ ബാബുവിനെ അപമാനിക്കാൻ ശ്രമിക്കുന്നതും ഗവണ്മെന്റിനു തന്നെ തിരിച്ചടിയാകും ”

– ഉമ്മൻചാണ്ടി

Ummsnchandi commented on vigilance case against k babu and k m mani.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top