ന്യൂസ് ഫീഡിന് 10 വയസ്സ്

തന്റെ കണ്ടുപിടിത്തങ്ങളിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ടത് ‘ന്യൂസ് ഫീഡിന്റെ കണ്ടുപിടിത്തമാണെന്ന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ്. ‘ഹാപ്പി 10 ത് ബർത്ത്ഡേ ന്യസ് ഫീഡ്’ എന്ന് തലക്കെട്ടോടു കൂടിയ ഫേസ്ബുക്ക് പോസ്റ്റിലാണ് സുക്കർബര്ഡഗ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്ന് കാണുന്ന ഫേസ്ബുക്ക് ആയിരുന്നില്ല തുടക്കത്തിൽ ഉണ്ടായിരുന്നത്. നിരവധി ആളുകളുടെ പ്രൊഫൈലുകൾ മാത്രം ഉൾപ്പെട്ടതായിരുന്നു ആദ്യകാലത്ത് ഫേസ്ബുക്ക്. തുടങ്ങി രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഫേസ്ബുക്ക് ‘ന്യൂസ്ഫീഡ്’ ലോഞ്ച് ചെയ്തതെന്നും പോസ്റ്റിൽ പറയുന്നു.
ആദ്യം ഫ്രണ്ട്സിന്റെ വിവരങ്ങളും മറ്റും അക്കൗണ്ട് സന്ദർശിച്ചാൽ മാത്രമേ അറിയാൻ കഴിഞ്ഞിരുന്നുള്ളു. ന്യൂസ്ഫീഡിന്റെ വരവോടെയാണ് നമ്മുടെ ഫേസ്ബുക്ക് സുഹൃത്തുക്കളുടെ അപ്ഡേറ്റ് നമുക്ക് കിട്ടി തുടങ്ങിയത്. അതു കൊണ്ടുതന്നെ വിവരങ്ങൾ അവരുടെ അക്കൗണ്ട് സന്ദർശിക്കാതെ തന്നെ നമ്മളിലേക്ക് എത്തുന്നു.
ഫേസ്ബുക്ക് സുഹൃത്തുക്കളുടെ വിവരങ്ങൾ മാത്രമറിയാനല്ല, ഇന്ന് വാർത്തയുടെ പ്രധാന ശ്രോതസ്സ് കൂടിയാണ് ഫേസ്ബുക്ക്. പത്രം വായിക്കാനും , ടിവി കാണാനും സമയം മാറ്റിവെക്കാനില്ലാതെ ഓടുന്നവർക്ക് ന്യൂസ്ഫീഡിൽ വരുന്ന വാർത്തയാണ് പുറം ലോകത്തേക്കുള്ള എക കണ്ണി. നാം ലൈക്കോ ഫോളോയോ ചെയ്ത ന്യൂസ് പേജുകളിൽ നിന്നും വാർത്തകൾ നമ്മിലേക്ക് വരുന്നതും ന്യൂസ്ഫീഡ് ഉള്ളത് കൊണ്ട് തന്നെയാണ്.
facebook, news feed, birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here