ക്യാപ്റ്റൻ കൂൾ@44; എംഎസ് ധോണിക്ക് ഇന്ന് പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ.
മഹേന്ദ്രജാലത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്, ക്യാപ്റ്റൻ കൂളിന്,
പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം.
ഐസിസി ടൂർണമെന്റുകളിൽ കിരീടമില്ലാതെ അലഞ്ഞുനടന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ കുട്ടി ക്രിക്കറ്റിന്റെ പ്രഥമ ലോകകിരീടം നേടിക്കൊണ്ട് ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 28 വർഷത്തെ കാത്തിരിപ്പിനും അവസാനമിട്ടു ധോണി.
2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തോടെ ആ സമയത്തുണ്ടായിരുന്ന എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ഏക നായകനായി മാറി.
“ഇന്ന് മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കൂ” എന്ന സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ അർഹിച്ച യാത്രയപ്പ് പോലുമില്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ ധോണിയോടുള്ള പ്രിയത്തിന് വർഷമിത്രയായിട്ടും ഒരു തരിമ്പ് പോലുമില്ലാതെയാണ് കുറവുണ്ടായിട്ടില്ല.ധോണിയുടെ ഓരോ വരവും ആഘോഷമാക്കുന്ന ഐപിഎൽ ഗ്യാലറികൾ ഇതിന് സാക്ഷ്യമാണ്.
ശരീരം അനുവദിച്ചാൽ അടുത്ത കൊല്ലത്തെ ഐപിഎല്ലിനും ഉണ്ടാവുമെന്ന ധോണിയുടെ വാക്കുകളിൽ പ്രതീക്ഷവച്ച് കാത്തിരിക്കുകയാണ് തല ആരാധകർ. ആ മഹേന്ദ്രജാലം
വീണ്ടും വീണ്ടും കൺനിറയെ കാണാൻ.
Story Highlights : MS Dhoni 44th Birthday July 7
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here