ഈ പ്രശസ്ത ബോളിവുഡ് രംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്

1. ഫോർട്ട് അഗ്വാട, ഗോവ
ദിൽ ഛാത്ത ഹേ എന്ന ചിത്രത്തിൽ അവർ മൂന്ന് പേരും ഇരിക്കുന്ന ഒരു രംഗം ഉണ്ട്. കൂട്ടുകാരുമായി യാത്ര പോകുന്നവർ ഇതേ പോസിൽ ഒരു ഫോട്ടോ എടുക്കാതെ മടങ്ങാറില്ല. ഈ കോട്ടയുടെ മതിൽക്കെട്ടിൽ ഇരുന്നാണ് ഈ രംഗം ചിത്രീകരിച്ചത്.
2. ഹഡിംബ മന്ദിർ, മനാലി
യേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തിലെ പല രംഗങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്.
3. പാങോങ് ലേക്ക്, ലഡാക്ക്
ത്രീ ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് ചിത്രീകരിച്ച ആ സുന്ദര സ്ഥലം ഇതാണ്.
4. റൊഹ്തംഗ് പാസ്, ഹിമാചൽ പ്രദേശ്
ജബ് തക് ഹേ ജാനിൽ ഷാറുഖ് ഖാൻ സ്റ്റൈലായി ബൈക്ക് ഓടിച്ച് പോകുന്ന രംഗം ചിത്രീകരിച്ചത് ഇവിടെയാണ്. മാത്രമല്ല, ഹൈവേയിലെ ഒട്ടുമിക്ക രംഗംങ്ങളും ചിത്രീകരിച്ചത് ഇവിടെയാണ്.
5. ഉദയ്പൂർ പാലസ്, രാജസ്ഥാൻ
യേ ജവാനി ഹേ ദിവാനിയിലെ വിവാഹം, രാം ലീല തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ലൊക്കേഷനായിരുന്നു ഇവിടെ.
6. മൂന്നാർ, കേരളം
ചെന്നൈ എക്‌സ്പ്രസ്സ്, ലൈഫ് ഓഫ് പൈ എന്നീ ചിത്രങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.
7. ഗുൽമാർഗ്, കാശ്മീർ
യേ ജവാനി ഹേ ദിവാനി, ഹൈദർ, ഹൈവേ, റോക്ക്‌സ്റ്റാർ എന്നിങ്ങനെ നിരവധി സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
8. നാഹർഗർ ഫോർട്ട്, ജൈപൂർ
രംഗ് ദേ ബസന്തി, ബോൽ ബച്ചൻ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ലൊക്കേഷനായിരുന്നു ഇവിടം.
9.ഹൗറാ ബ്രിഡ്ജ്
വിക്കീ ഡോണർ, കഹാനി, ബ്യോംകേഷ് ബക്ഷി, ഗുണ്ടേ എന്നീ ചിത്രങ്ങൾ ഇവിടെ വെച്ചാണ് ഷൂട്ട് ചെയ്തത്.
10.ഇന്ത്യാ ഗേറ്റ്
ജന്നത്2, ഗംഗ് ദേ ബസന്തി, ദില്ലി 6 തുടങ്ങി 3 ഇഡിയറ്റ്‌സ് വരെയുള്ള ഒട്ടുമിക്ക ല്ലൊ ഹിന്ദി ചിത്രങ്ങളുടെ ഒരു രംഗം എങ്കിലും ഇന്ത്യാ ഗേറ്റിന്റെ മുന്നിൽ ചിത്രീകരിച്ചതായിരിക്കും.
11. മറൈൻ ഡ്രൈവ്, മുംബൈ
മുന്നാ ഭായ് എം.ബി.ബി.എസ്, ധൂം, വെയ്ക്കപ് സിഡ് എന്നിവയാണ് ഇവിടെ ചിത്രീകരിച്ച സിനിമകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here