Advertisement

ബാബുവിനെതിരായ തെളിവുകൾ കോടതി മടക്കി

September 6, 2016
Google News 1 minute Read
K-BABU

മുൻ മന്ത്രി കെ ബാബുവിനെതിരായ തെളിവുകൾ കോടതിയിലെത്തിക്കാൻ വൈകിയതിനാൽ രേഖകളൊഴികയുള്ള വസ്തുക്കൾ കോടതി തിരിച്ചയച്ചു. മൂവാറ്റുപുഴ കോടതിയാണ് ബാബുവിന്റെ വീട്ടിൽനിന്ന് കണ്ടെടുത്ത പണവും സ്വർണാഭരണ ങ്ങളും ചെറിയ രത്‌നകല്ലുകളുമടക്കം തിരിച്ചയച്ചത്. ചൊവ്വാഴ്ച ഹാജരാക്കാൻ ഡിവൈഎസ്പി വേണുഗോപാലിനോട് കോടതി ആവശ്യപ്പെട്ടു.

പോലീസ് തെളിവുകളുമായി എത്തിയപ്പോഴേക്കും മുതലുകൽ സൂക്ഷിക്കേണ്ട ട്രഷറി അടയ്ക്കുകയും ചെയ്തികരുന്നു. മാത്രമല്ല ഇത്രയും മുതലുകൾ എണ്ണിത്തിട്ടപ്പെടുത്തി രേഖയാക്കാൻ സമയമെടുക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ തൊണ്ടി മുതലുകൽ താൽക്കാലികമായി സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഇല്ല.

വിജിലൻസ് ഏഴിടങ്ങളിലായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മുതലുകളും രേഖകളും ആയിരുന്നു കൊണ്ടുവന്നത്. ഇതിൽ വസ്തു ഇടപാട് സംബന്ധിച്ച രേഖകൾ, ബാങ്ക് രേഖകൾ, വാഹനങ്ങൾ സംബന്ധിച്ച രേഖകൾ എന്നിവ കോടതി സ്വീകരിച്ചു. വാഹനത്തിന്റെ രേഖകൾ കൂടുതൽ പരിശോധനയ്ക്കായി ആർടി ഓഫീസുകൾക്ക് കൈമാറി. മുഴുവൻ രേഖകളും ഹാജരാക്കിയതിന് ശേഷം കോടതി വിശദമായ പട്ടിക തയ്യാറാക്കും.

Vigilance case against babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here