മദ്യശാലകളില്‍ നിരന്തര പരിശോധന

വ്യാജമദ്യദുരന്തമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ബിയര്‍, വൈന്‍ പാര്‍ലറുകളിലും കള്ളുഷാപ്പുകളിലും നിരന്തരം സാമ്പിള്‍ പരിശോധന നടത്താന്‍ എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് നിര്‍ദേശം നല്‍കി. ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണക്കാലത്ത് വ്യാജമദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്ന പൊലീസ്, എക്സൈസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.  പൊലീസും പരിശോധനയില്‍ സഹകരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top