എഫ്‌ഐആർ റെജിസ്റ്റർ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം; സുപ്രീം കോടതി

കേസുകൾ റെജിസ്റ്റർ ചെയ്ത് എഫ്‌ഐആർ എടുത്താൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അത് പോലീസ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. എല്ല ാസംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീം കോടതി.
എന്നാൽ ഭീകരപ്രവർത്തനം, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് റെജിസ്റ്റർ ചെയ്യുന്ന പ്രഥമ റിപ്പോർട്ടുകൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്റെർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സംസ്ഥാനങ്ങൾക്ക് 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. എഫ്‌ഐആർ പ്രസിദ്ധീകരിച്ചില്ലെന്ന പേരിൽ ജാമ്യം നേടാൻ കുറ്റവാളികൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പൻ തുടങ്ങിയവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here