Advertisement

ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാനാകില്ലെന്ന് കുമ്മനം രാജശേഖരൻ

September 7, 2016
Google News 0 minutes Read
strike
 ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകി ല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംയമനം പാലിക്കുന്നത് ഭീരുത്വമായി സിപിഎം നേതൃത്വം കരുതരുത്. ഗതികെട്ടാൽ ബിജെപിക്ക് ചെറുത്ത് നിൽക്കേണ്ടി വരും. അത് സ്വയരക്ഷയുടെ ഭാഗം മാത്രമാണ്.

പിണറായിയും കോടിയേരിയും വിചാരിച്ചാൽ മിനുറ്റുകൾ കൊണ്ട് കേരളത്തിൽ സമാധാനം തിരികെ കൊണ്ടുവരാനാകും. സ്വന്തം സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ മുൻകൈയെടുക്കാത്ത ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സംസ്ഥാനത്ത് അക്രമം വ്യാപകമായിട്ടും അതിനെ അപലപിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാകാത്തതാണ് അക്രമികൾക്ക് വളമാകുന്നത്. ഇതും കേരളത്തിൽ ആദ്യമാണ്.

സ്വന്തം പാർട്ടിക്കാരെ മാത്രം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. കേരളത്തിൽ സമാധാനം പുലരണമെങ്കിൽ സിപിഎം മാത്രം വിചാരിച്ചാൽ മതി. ആർഎസ്എസും ബിജെപിയും അനുരജ്ഞന ചർച്ചകൾക്ക് നിരവധി തവണ തയ്യാറായെങ്കിലും അത് സിപിഎം നേതൃത്വം അട്ടിമറിക്കുകയായി രുന്നു. ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടത് ഭരണകൂടമാണ്.

കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ, ഗവർണ്ണർ പി സദാശിവ എന്നിവരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടൻ ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേരളത്തിൽ എവിടെ അക്രമം ഉണ്ടായാലും അതിന്‍റെ ഒരു ഭാഗത്ത് സിപിഎമ്മാണ്. സിപിഎം എന്നത് അക്രമത്തിന്‍റെ പര്യായമായി മാറി. സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് നാള (വ്യാഴാഴ്ച) സംസ്ഥാനത്ത് കരിദിനമായി ആചരിക്കണമെന്നും കുമ്മനം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here