ഇടപ്പള്ളി ഫ്‌ളൈ ഓവർ സെപ്തമ്പർ 11 ന്

സെപ്തമ്പർ 11 മുതൽ പൊതു ജനങ്ങൾക്കായി ഇടപ്പള്ളിയിലെ ഫ്‌ളൈ ഓവർ തുറന്ന് കൊടുക്കും. ഞായറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് ലുലു മാളിന് മുമ്പിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകരനാണ് മേൽ പാലം പൊതു ജനങ്ങൾക്കായി തുറന്ന് കൊടുക്കുക.

18 മാസം കൊണ്ടാണ് ഡെൽഹി മെട്രോ റോയിൽ കോർപ്പറേഷൻ ഈ മേൽപ്പാലം പണിത് തീർത്തത്.

മെൽപാലത്തിലെ ക്യാരേജ് വേയിലെ ടാറിങ്ങ് പണികളെല്ലാം ബുധനാഴ്ച്ചയോട് കൂടി പൂർത്തീകരിച്ചിരുന്നു. 300 മീറ്റർ നീളത്തിലുള്ള ഈ മേൽ പാലം വരുന്നതോടെ ഇടപ്പള്ളി ജങ്ക്ഷനിൽ അനുഭവിച്ചിരുന്ന ഗതാഗത കുരുക്കിന് അറുതി വരും.

Edapally Fly Over,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top