ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ ഒന്‍പത് ദിവസം

ഇക്കുറി ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍  ഒന്‍പത് ദിവസം. 11 ഞായറാഴ്ച മുതല്‍ 15 വ്യാഴം വരെയാണ് അവധി. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളി മുതല്‍  ശനി വരെ തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും.

കുവൈറ്റിലും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. യുഎഇയില്‍ ചില സ്വകാര്യ കമ്പനികള്‍ തിരുവോണ ദിനമായ 14 ന് ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്. യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top