Advertisement

ആക്കുളത്ത് ഇനി ടോൾ കൊടുക്കരുത്

September 8, 2016
Google News 1 minute Read

തിരുവനന്തപുരം ടെക്നോപാർക്-കോവളം റോഡിൽ ആക്കുളത്ത് ടോൾ പിരിവു നിർത്തലാക്കി.  ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതായി തിരുവനന്തപുരം എം.പി. ശശി തരൂർ ട്വീറ്റ് ചെയ്തു.

tharoor

യാത്രക്കാർക്ക് ഏറെ പരാതികൾ ഉണ്ടായിരുന്ന ടോൾ ബൂത്താണിത്. ഇവിടത്തെ ജീവനക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതും കയ്യേറ്റം ചെയ്യുന്നതും നിത്യ സംഭവം ആയിരുന്നു.

ഡോ.ശശി തരൂർ എം.പി.യുടെ ഇടപെടലിനെ തുടർന്നാണ് വർഷങ്ങളായി തുടർന്നു വന്ന ടോൾ പിരിവ് നിർത്തലാക്കിയത്.

ഇത് സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം നോട്ടിഫിക്കേഷൻ പുറത്തിറക്കി.

2004 ലാണ് ആക്കുളം കായലിനു കുറുകെയുള്ള ഈ പാലത്തിലൂടെ കടന്നു പോകുന്ന മോട്ടോർ വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ തീരുമാനമുണ്ടാകുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നാഷണൽ ഹൈവേ വിഭാഗമാണ് ടോൾ പിരിവ് നടത്തിയിരുന്നത്.

ഡോ.ശശി തരൂർ എം.പി.ക്ക് കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ ഉറപ്പനുസരിച്ച് കഴക്കൂട്ടം കാരോട് എൻ.എച്ച് ബൈപാസിന്റെ വികസന പ്രവർത്തനങ്ങൾ സർക്കാർ നേരിട്ട് നടത്തുന്ന ഇ.പി.സി. സമ്പ്രദായത്തിലേക്ക് മാറിയതിനെ തുടർന്ന് ടോൾ പിരിവിന് നിയമസാധുത ഇല്ലാതായി മാറിയിരുന്നു.

കഴക്കൂട്ടം -കാരോട് എൻ.എച്ച് ബൈപാസ് നാലുവരിപ്പാതാ നിർമ്മാണത്തിന്റെ ഉദ്ഘാടന സന്ദർഭത്തിൽ ഡോ.ശശി തരൂർ എം.പി. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രിയുടേയും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ശ്രദ്ധയിൽപ്പെടുത്തുകയും ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ തുടർനടപടികളാണ് ആക്കുളം പാലത്തിലെ ടോൾ പിരിവ് അവസാനിപ്പിക്കുന്നതിന് കാരണമായത്.

ടോൾ പിരിവ് നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് ദേശീയപാതാ അതോരിറ്റി അടിയന്തിരമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറിയതോടു കൂടി വ്യാഴാഴ്ച ഉച്ചക്കുതന്നെ ടോൾ പിരിവ് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Thiruvananthapuram, tol booth, Akkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here