ആനന്ദം ട്രെയിലർ എത്തി

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മാതാവാകുന്ന ആനന്ദത്തിന്റെ ട്രൈലർ ഇറങ്ങി. വിനീതിന്റെ അസോസിയേറ്റ് ആയിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദം. ഏഴ് പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത പിന്നണി ഗായകൻ സച്ചിൻ വാര്യർ ആദ്യമായി സിനിമയ്ക്കായി സംഗീതം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാബിറ്റ് ഓഫ് ലൈഫ് എന്നണ് വിനീതിന്റഎ പ്രൊഡക്ഷൻ ഹൗസിന് നൽകിയിരിക്കുന്ന പേര്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top