കാർഡുകളിൽ നിന്ന് വിവരം ശേഖരിച്ച് ലക്ഷങ്ങൾ തട്ടി

നൈജീരിയൻ ഗുരു , ചൈനീസ് നിർമ്മിതം, പണം തട്ടുന്നത് കോയമ്പത്തൂർ , ഇരകൾ മലയാളികൾ

വന്‍കിട റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ വിവരങ്ങള്‍ ചോര്‍ത്തിയും ഓണ്‍ലൈന്‍ ബാങ്കിംഗ്‌ വഴിയും ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.ചുരുളഴിഞ്ഞത് വരാനിരിക്കുന്ന അനേകം തട്ടിപ്പു വാർത്തകളുടെ തുടക്കം മാത്രം.

തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ചാലക്കുടി കരുപ്പായി വീട്ടില്‍ ജിന്റോ ജോയി ആണ്. ഇയാളെയും ആലപ്പുഴ സ്വദേശികളായ സിറാജ്‌ മന്‍സിലില്‍ അഹദ്, സഹോദരന്‍ അസീം, ചുതിക്കാട്ട്‌ വീട്ടില്‍ ഷാരൂഖ്‌, കൊച്ചി പള്ളുരുത്തി കടയപറമ്പില്‍ വീട്ടില്‍ മനു ജോളി എന്നിവരെ  പൊലിസ്‌ അറസ്റ്റ്‌ ചെയ്തു. സംഘത്തില്‍ നിന്നും ഇന്നോവ കാറും, നിരവധി എടിഎം കാര്‍ഡുകളും, 2 സ്വൈപ്പിംഗ്‌ മെഷീനും, കാര്‍ഡ്‌ റീഡറുകളും പിടികൂടി.

ഒരു നൈജീയക്കാരനായ തട്ടിപ്പുകാരനിൽ നിന്നാണ്‌ പണം തട്ടാനുള്ള എ.ടി.എം. ഓപ്പറേഷനുകള്‍ മുഖ്യപ്രതി ജിന്റോ ജോയി പഠിച്ചത്. ഇയാൾക്ക് തട്ടിപ്പിൽ പങ്കുണ്ടോ എന്ന് നിരീക്ഷിക്കുന്നുണെന്ന് മൂവാറ്റുപുഴ ഡി വൈ എസ്‌ പി കെ.ബിജുമോന്‍ പറഞ്ഞു. മാത്രമല്ല തട്ടിപ്പില്‍ പങ്കാളിത്തമുള്ളതായി സംശയിക്കുന്ന കൂടുതല്‍ പേരുകളിലേക്ക്‌ അന്വേഷണം പൊലിസ്‌ വ്യാപിപ്പിച്ചു.

ഒന്നരലക്ഷം രൂപ നഷ്ടമായ മൂവാറ്റുപുഴ സ്വദേശി രാജഗോപാലിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കൊച്ചിയില്‍ നിന്നാണ്‌ തട്ടിപ്പ്‌ സംഘത്തെ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ 28നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌.

രാജഗോപാലിന്റെ പരാതിയില്‍ മൂവാറ്റുപുഴ പോലിസ്‌ നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ്‌ പ്രതികള്‍ വലയിലായത്‌.പ്രതികള്‍ സമാന രീതിയില്‍ പത്തനാപുരത്തു നിന്നും അന്പത്തിനായിരവും കുറുപ്പും പടിയില്‍നിന്ന്‌ ഒന്നരലക്ഷവും തട്ടിയെടുത്തതായി പൊലിസ്‌ പറഞ്ഞു.

സംഘത്തിലെ ഒരാളെ വന്‍കിട റിസോര്‍ട്ടുകളില്‍ റിസപ്‌ഷനില്‍ ജോലിക്കു ചേര്‍ക്കുന്നതിലൂടെയാണ്‌ തട്ടിപ്പിന്റെ തുടക്കം.

തുടര്‍ന്ന്‌ ഇരയ്‌ക്കായി കാത്തിരിക്കും. പണത്തിന്‌ പകരം എ.ടി.എം. കാര്‍ഡ്‌ പണം പിന്‍വലിക്കാന്‍ നല്‍കുന്ന ക്‌സ്റ്റമേഴ്‌സ്‌ കാണാതെ കൈയില്‍ കരുതിയിരിക്കുന്ന മിനി കാര്‍ഡ്‌ റീഡറിലും കാര്‍ഡ സ്വൈവൈപ്പ്‌ തുടര്‍ന്ന്‌ കമ്പ്യൂട്ടരിന്റെ സഹായത്തോടെ ഇതിലെ രേഖകളപ്പാടെ പകര്‍ത്തിയെടുത്തശേഷം പുതിയ കാര്‍ഡിലേക്ക്‌ പകര്‍ത്തും. ഇതുമായി സംഘം കോയമ്പത്തൂരിലെത്തിയ ശേഷം അവിടുത്തെ എ.ടി.എം. വഴിയാണ്‌ പണം പിന്‍വലിക്കുക. സംശയം തോന്നുമെന്ന്‌ കരുതുന്ന ഇടങ്ങളിൽ ഇവരുടെ കാമുകിമാരെയും ഉപയോഗിക്കും.

ഇവരുടെ കൂട്ടാളിയും നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയുമായ കോഴിക്കോട്‌ സ്വദേശി സില്‍ജി പൊലിസ്‌ എത്തുന്നതിന്‌ മുമ്പ്‌ രക്ഷപ്പെട്ടു. പ്രേമം നടിച്ച്‌ പണം തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്‌ സില്‍ജി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top