ആ ‘ആഞ്ജലീന ജോളി’ കൊല്ലപ്പെട്ടു

യുദ്ധഭൂമിയിലെ ധീര ആസ്യ റമസാൻ കൊല്ലപ്പെട്ടു. ഡമാസ്കസ് യുദ്ധഭൂമിയിലെ ആഞ്ജലീന ജോളി എന്നറിയപ്പെട്ടിരുന്ന കുർദിഷ് പോരാളിയായ ഇരുപത്തിരണ്ടുകാരി ആസ്യ റമസാൻ അന്റാർ ആണ് കൊല്ലപ്പെട്ടത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരായ പോരാട്ടത്തിലൂടെ ശ്രദ്ധേയ ആയിരുന്നു ആസ്യ റമസാൻ.
ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയുമായുള്ള രൂപസാദൃശ്യംകൊണ്ട് വാർത്തകളിലിടം പിടിച്ച പെൺകുട്ടിയാണ് ആസ്യ റമസാൻ.
വടക്കൻ സിറിയയിലെ മിൻബിക്കിൽ ആണ് ആസ്യ റമസാൻ കൊല്ലപ്പെട്ടത്. 2014 മുതൽ യുദ്ധരംഗത്താണ് ആസ്യ. ഐഎസ് ഭീകരതയ്ക്കെതിരായ കുർദിഷ് മുന്നേറ്റമായ വനിതാ സംരക്ഷണ യൂണിറ്റിൽ അംഗമായിരുന്നു ആസ്യ. ‘വി വാണ്ട് ഫ്രീഡം ഫോർ കുർദിസ്ഥാൻ’ എന്ന ഫേസ്ബുക്ക് പേജിൽ ആസ്യയുടെ മരണ വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News